ലല്ലുവായി പ്രേക്ഷകരെ രസിപ്പിക്കാൻ ദുൽഖർ എത്തുന്നു; യമണ്ടൻ പ്രേമകഥയുടെ ചിത്രീകരണം ഇന്ന് പൂർത്തിയാക്കി !!

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ദുൽഖർ സൽമാൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ ചിത്രീകരണം ഇന്ന് പൂർത്തീകരിച്ചു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക്‌ കഥഴെയുതിയ ബിബിൻ, വിഷ്ണു എന്നിവർ ആണ് ഈ സിനിമക്കും തിരക്കഥ ഒരുക്കുന്നത്‌. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംയുക്തയും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ഇവരെ കൂടാതെ സലിം കുമാർ, സൗബിൻ എന്നിവരും അണിനിരക്കുന്ന ചിത്രം ഒരു ഗംഭീര കോമഡി എന്റർടൈനർ തന്നെ ആയിരിക്കും പ്രേക്ഷകർക്ക്‌ സമ്മാനിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments