ദുൽഖർ നായകനാകുന്ന ഹിന്ദി ചിത്രം ‘സോയ ഫാക്റ്റർ’ ജൂൺ 14ന് തിയേറ്ററുകളിലെത്തും !!

ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ്‌ ചിത്രം The Zoya Factor ജൂൺ 14ന് റിലീസ്‌ ചെയ്യും. അഭിഷേക്‌ ശർമ സംവിധാനം ചെയ്യുന്ന ചിത്രം നിഖിൽ എന്ന ഇന്ത്യൻ ക്രിക്കറ്ററുടെയും സോയ എന്ന പെൺകുട്ടിയുടെയും കഥയാണ് പറയുന്നത്‌. നിഖിൽ എന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ ആയി ദുൽഖർ എത്തുമ്പോൾ സോയ എന്ന ടൈറ്റിൽ റോളിൽ എത്തുന്നത്‌ സോനം കപൂർ ആണ്.

കർവാൻ എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന രണ്ടാം ഹിന്ദി ചിത്രം കൂടിയാണിത്‌. ഫോക്സ്‌ സ്റ്റാർ സ്റ്റുഡിയോസ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments