നവാഗതനായ തനു ബാലക്ക് സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ വേഷത്തിൽ എത്തുന്ന കോൾഡ് കേസിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ സസ്പൻസ് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രിത്വിരാജ് പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. നേരിട്ട് ഒ ടി ടി റിലീസ് ആയി ആമസോണിൽ ആണ് ചിത്രം റിലീസ് ചെയുന്നത്. പൃഥ്വിരാജിന്റെ ആദ്യ ഓ ടി ടി റിലീസ് ചിത്രം കൂടെയാണ് കോൾഡ് കേസ്. ആന്റോ ജോസഫ് , ഷമീർ മുഹമ്മദ് , ജോമോൻ ടി ജോണും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുവി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അഥിതി ബാലൻ ആണ് സിനിമയിൽ നായിക വേഷത്തിൽ എത്തുന്നത്. ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 30 നു ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)