ദുൽഖറിന്റെ പുതിയ തമിഴ്‌ ചിത്രം ‘വാൻ’ ചിത്രീകരണം ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം..!!

നവാഗതനായ രാ കാർത്തിക്‌ സംവിധാനം ചെയ്ത്‌ ദുൽഖർ നായകനാകുന്ന ‘വാൻ’ എന്ന ചിത്രത്തിന്റെ പൂജ ഇന്നലെ ചെന്നൈയിൽ വെച്ച്‌ നടന്നു.

ഇന്നലെ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ദുൽഖറിനെ കൂടാതെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ബോളിവുഡ്‌ കൃതി ഖർബാന്ദയും നായികമാരായി എത്തുന്നു. ഇവരെ കൂടാതെ മൂന്നാമത്‌ ഒരു നായിക കൂടെ ഉണ്ടാകുമെന്നും അത്‌ കാസ്റ്റിംഗ്‌ തീരുമാനിച്ചിട്ടില്ല എന്നുമാണ് സംവിധായകൻ പറഞ്ഞത്‌.

ചെന്നൈയിൽ നിന്നും കൽക്കട്ടയിലേക്ക്‌ ഉള്ള ഒരു യാത്രയും അതിനിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെന്നൈ, കോയമ്പത്തൂർ, കൽക്കട്ട, നോർത്ത്‌ സിക്കിം, ഗാങ്‌ടോക്‌ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments