വീരപ്പന്റെ കഥയുമായി പുതിയ വെബ് സീരീസ്; ഒരുക്കുന്നത് E4 എന്റർറ്റെയ്ൻമെന്റ്

OTT പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകൾ ഉപയോഗം തുടങ്ങിയ സാഹചര്യത്തിൽ അത്തരം പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാനിക്കേണ്ടത് സിനിമ പ്രവർത്തകരുടെ കടമയാണ്. അത്തരം ഒരു പുതിയ വെബ് സീരീസ് സംരംഭം ഒരുക്കുകയാണ് E4 entertainment. കേരളത്തിലെ നിലമ്പൂർ തുടങ്ങിയ പല കാടുകളും വിറപ്പിച്ച, കുപ്രസിദ്ധനായ വീരപ്പന്റെ കഥയാണ് വെബ് സീരീസ് ആയി ഒരുങ്ങുന്നത്. പല തവണ സിനിമ ആയിട്ടുണ്ടെങ്കിലും മുഴുവൻ കഥയും അറിയണം എന്ന പല പ്രേക്ഷകരുടെയും ആഗ്രഹവും ഇതിലൂടെ സാധ്യമാകും. ഇന്ത്യയിലെ തന്നെ കൊടും കുറ്റവാളിയായ വീരപ്പന്റെ കഥ ഒരുങ്ങുന്നത് പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് ഒഫിഷ്യൽ പേജിലൂടെ പുറത്തു വിട്ടത്. വിജയകുമാർ IPS ന്റെ ‘ചേസിംഗ്‌ ദി ബ്രിഗന്റ്‌’ എന്ന പുസ്തകത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് വെബ്‌ സീരീസ്‌ ഒരുക്കുന്നത്‌. ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്നും ലോക്ക്‌ ഡൗൺ നിബന്ധനകൾ തീർന്നാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...