മമ്മൂട്ടിയുടെ മൾട്ടിസ്റ്റാർ ചിത്രം വരുന്നു; നിർമാണം E4 Entertainment

മമ്മൂട്ടിയെ നായകൻ ആക്കി ഒരു മൾട്ടി സ്റ്റാർ ചിത്രം നിർമിക്കാൻ ഒരുങ്ങി E4 Entertainment‌. മലയാളത്തിലെ തന്നെ മികച്ച നിർമാതാക്കളായ ഇവരുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ കമൽ കെ എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന സിനിമയിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ‌. മമ്മൂട്ടിയെ കൂടാതെ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നു. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിംഗ് ജോലികളും പൂർത്തിയായി.

ഇവരുടെ തന്നെ നിർമാണത്തിൽ റിലീസ് ആകാൻ ഒരുങ്ങുന്ന തമിഴ്‌ സിനിമ ആദിത്യ വർമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിര്മാതാക്കളിലൊരാളായ മുകേഷ് ആർ മേഹ്ത ഇക്കാര്യം പറഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments