‘ഹോമിന് ‘ ശേഷം വേറിട്ട പ്രകടനവുമായി ഇന്ദ്രൻസ്; ഉണ്ണി മുകുന്ദൻ ചിത്രം ‘ഏക് ദിന്നിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിയാന്‍ വിഷ്‍ണു സംവിധാനം ചെയ്യുന്ന ‘ഏക് ദിന്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും പുറത്തെത്തി. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ട ഗാനവും, ഫസ്റ്റ് ലുക്കും പൃഥ്വിരാജും, ഉണ്ണി മുകുന്ദനും അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഹോമിന്’ ശേഷം ഇന്ദ്രൻസ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഫസ്റ്റ് ലുക്കിനൊപ്പം പുറത്തെത്തിയ ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഏറേ പുതുമുഖങ്ങൾ  അണിനിരക്കുന്ന ചിത്രത്തിൽ ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്‍ണവി വേണുഗോപാൽ, ബിലാസ് നായർ, നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയവരും വേഷമിടുന്നു.

‘വാ വാ വാ കേറി വാടാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ജോസ് ഫ്രാങ്ക്ളിന്‍. കൊച്ചിയിലും, മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ദീപക് റാം എന്നിവരുടെ വരികൾക്ക് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ ആണ് സംഗീതം പകരുന്നത്. സിത്താര കൃഷ്ണ കുമാർ, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിധു പ്രതാപ്,ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ, ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ‘എ മില്ല്യൺ തിംഗ്‍സ്’ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് വിയാൻ വിഷ്ണു. വാർത്താ പ്രചരണം എ.എസ് ദിനേശ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...