വികൃതിക്ക്‌ ശേഷം എംസി ജോസഫ്‌ ഒരുക്കുന്ന ‘എന്നിട്ട്‌ അവസാനം’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

വികൃതി എന്ന സിനിമക്ക്‌ ശേഷം എംസി ജോസഫ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട്‌ അവസാനം’. അർജുൻ അശോകൻ, അന്ന ബെൻ, മധുബാല തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളക്ക്‌ ശേഷം മധുബാല മലയാളത്തിൽ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.