പൃഥ്വിരാജിന്റെ ‘9’ ഗൾഫ്‌ രാജ്യങ്ങളിൽ റിലീസ്‌ ചെയ്യുന്നത്‌ Empire Movies എന്ന ഭീമൻ ടീം !!

പൃഥ്വിരാജ് നായകനാവുന്ന ജെനുസ് മുഹമ്മദ് ചിത്രം 9 (Nine) എമ്പയർ മൂവീസിന്റെ പിന്തുണയോടെ ഗൾഫ്‌ രാജ്യങ്ങളിൽ റിലീസ് ചെയ്യും.

പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്‌സ് കൂടി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഇന്ത്യക്ക് പുറത്തു ലഭിക്കുന്ന വലിയ റിലീസ് തന്നെയായിരിക്കും ഇത്. സാധാരണ ഹോളിവുഡ് സിനിമകൾ ചെയ്യുന്ന ഇവരുടെ ശ്രദ്ധ 9യിലേക്ക് എത്തിയതും മറ്റൊരു പ്രത്യേകതയാണ്.
ഇവർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രവും 9 (Nine) തന്നെയാണ്. എമ്പയർ മൂവീസ്‌ പോലെ ഒരു ആഗോള ഭീമന്മാർ ‘നയൻ’ ഗൾഫ്‌ രാജ്യങ്ങളിൽ റിലീസ്‌ ചെയ്യുമ്പോൾ ഏറ്റവും വലിയ റിലീസ്‌ തന്നെ ചിത്രത്തിന് കിട്ടുമെന്നാണ് കരുതുന്നത്‌. സോണിയുടെ ഒഫിഷ്യൽ വിതരണക്കാരായ ഇവരുടെ കീഴിൽ നമ്മുടെ കുഞ്ഞു ചിത്രത്തിന് ലഭിക്കാൻ പോവുന്നത് വലിയ ഒരു വരവേൽപ്പ് ആയിരിക്കും. ഫെബ്രുവരി 7ന് വേൾഡ്‌ വൈഡ്‌ ചിത്രം പ്രദർശനത്തിനെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments