ആരാധകർ ഒന്നടങ്കം കാത്തിരിക്കുക്ക ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ആദ്യ ഭാഗം നേടിയ ഗംഭീര വിജയം തന്നെയാണ് പ്രധാന കാരണം. ലൂസിഫറിനേക്കാൾ പരിശ്രമവും അധ്വാനവും ആവശ്യമുള്ള സിനിമയാണ് എമ്പുരാൻ എന്നാണ് സംവിധായകൻ പൃഥ്വി പറയുന്നത്. അതിനെ കുറിച്ചു കൃത്യമായ ധാരണ മുരളി ഗോപിക്ക് ആണെന്നും സ്ക്രിപ്റ്റ് കിട്ടി ആറാം മാസം ഷൂട്ടിംഗ് തുടങ്ങാനുള്ള ആത്മവിശ്വാസം തനിക്ക് ഉണ്ടെന്നും പൃഥ്വി പറഞ്ഞു നിർത്തുന്നു. എന്നാൽ പൃഥ്വിരാജ് തന്നെ നായകൻ ആവുന്ന രതീഷ് അമ്പാട്ട് ചിത്രത്തിന് ശേഷം ആയിരിക്കും എമ്പുരാന്റെ സ്ക്രിപ്റ്റിലേക്ക് കടക്കുക എന്നും ഇപ്പോൾ രതീഷ് ചിത്രത്തിന്റെ കഥയുടെ പണിപുരയിൽ ആണെന്നും മുരളി ഗോപി പറഞ്ഞു. ഏതായാലും മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Subscribe
Login
0 Comments
Oldest



