എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്

നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോട്ടയം. ഒരു CRPF ഉദ്യോഗസ്ഥയുടെ ദുരൂഹ മരണവും തുടർന്നുള്ള കേസന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു റോഡ് മൂവിയുടെ സ്വാഭാവമുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കോട്ടയം. എവറസ്റ്റ്‌ കീഴടക്കിയ ടീന മിനെ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകത കൂടി കോട്ടയം എന്ന ഈ ചിത്രത്തിനുണ്ട്‌. പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അഭിനയിക്കുന്നു. സംഗീത് ശിവന്റെ അരങ്ങേറ്റചിത്രം കൂടിയാണിത്.

കോട്ടയം, പാലാ, തമിഴ്നാട്, ഹൈദരാബാദ്, അരുണാചൽ പ്രദേശ് എന്നീ സ്ഥലങ്ങൾ ആണ് പ്രധാന ലൊക്കേഷനുകൾ. ബിനു ഭാസ്കർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്ളാന്റർ മാത്തച്ചനെന്ന കഥാപാത്രമായി സംഗീത് ശിവൻ എത്തുന്നു. മാത്തച്ചന്റെ വലംകൈയായ ജോണിയായി അനീഷ് ജീ മേനോനും നർത്തകിയും യോഗ അധ്യാപികയുമായ അന്നപൂർണി ദേവരാജ , മോഡലും നാഗാലാൻഡിൽ അധ്യാപികയുമായിരുന്ന നിസാൻ, രവി മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ദമ്പതിമാരായ സജിത് നാരായണനും നിഷ ഭക്തനുമാണ് നൈറ്റ് വോക്സിനായി സിനിമ നിർമിച്ചിരിക്കുന്നത്.

ശബ്ദമിശ്രണം പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സംഗീതം ആൽബിൻ ഡൊമിനിക്, എഡിറ്റിംഗ് ഡഫൂസ , കലാ സംവിധാനം ദിലീപ് നാഥ്‌ ,പ്രൊഡക്ഷൻ കൺട്രോളർ നാസർ വലിയവീട്ടിൽ, പി.ആർ.ഒ മഞ്ജു ഗോപിനാഥ്, എഫ് സെമികോളൻ പിക്ചർസും നൈറ്റ് വോക്സും ചേർന്നാണ് ചിത്രത്തിന്റെ വിതരണം. ചിത്രം ജനുവരി 17ന് തീയറ്ററുകളിൽ എത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments