ഫഹദ്‌, സൗബിൻ ഒന്നിക്കുന്ന ‘ഇരുൾ’; ചിത്രീകരണം ആരംഭിച്ചു

നവാഗതനായ നസീഫ്‌ യൂസുഫ്‌ ഇസുദ്ദീൻ സംവിധാനം ചെയ്ത്‌ ഫഹദ്‌ ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ആരംഭിച്ചു. ‘ഇരുൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ന് കുട്ടിക്കാനത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട്‌ ചിത്രീകരണം തുടങ്ങി. സി യു സൂൺ എന്ന സിനിമക്ക്‌ ശേഷം ഫഹദും ദർശനയും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇരുളിന് ഉണ്ട്‌.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ജോമോൻ ടി ജോൺ തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്‌.