ഫഹദും ദിലീഷ്‌ പോത്തനും വീണ്ടും ഒന്നിക്കുന്നു; ‘ജോജി’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകൾക്ക്‌ ശേഷം ഫഹദ്‌ ഫാസിൽ – ദിലീഷ്‌ പോത്തൻ വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ജോജി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഷേക്സ്‌പിയറിന്റെ വിഖ്യാതമായ മാക്‌ബത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഒരുക്കുന്നത്‌. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസ്‌, വർക്കിംഗ്‌ ക്ലാസ്‌ ഹീറോ, ഫഹദ്‌ ഫാസിൽ & ഫ്രണ്ട്സ്‌ എന്നീ ബാനറുകളുടെ കീഴിൽ ഫഹദും ദിലീഷും ശ്യാമും ചേർന്ന് തന്നെയാണ് നിർമ്മിക്കുന്നത്‌. ഷൈജു ഖാലിദ്‌ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ്‌ സംഗീതവും നിർവഹിക്കുന്നു.