വീണുപോയത് നസ്രിയയുടെ ഒറ്റ ഡയലോഗിൽ; തുറന്നുപറഞ്ഞ് ഫഹദ്

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദും നസ്രിയയും. സിനിമയിലെ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. 2014 ൽ ബാഗ്ലൂർ‌ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതേ വർഷം തന്നെ വിവാഹിതരാകുകയും ചെയ്തു. ഇപ്പോഴിതാ നസ്രിയയെ പ്രണയിച്ച സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.

നസ്രിയയുടെ ഒറ്റ ഡെയലോഗിൽ താൻ വീണുപോയെന്ന് താരം പറയുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിംഗിനിടെ, അവള്‍ എന്റെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു, ‘ഡ്യൂഡ്, നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ? എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളെ നോക്കിക്കൊള്ളാം’.

അതിനു മുമ്പ് ആരും അത്തരമൊരു കാര്യം എന്നോട് ചോദിച്ചിട്ടില്ല.ഇത്രയും സത്യസന്ധയായ യുവതിയെ ഞാന്‍ കണ്ടിട്ടില്ല ഫഹദ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.