ടേക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന ‘മാലിക്’ എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. പ്രായമുള്ള ഗെറ്റപ്പിൽ ആണ് പോസ്റ്ററിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നത്.
ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു ജോൺ വർഗീസും സംഗീതം സുഷിൻ ശ്യാമും നിർവഹിക്കുന്നു. ഏകദേശം 27 കോടിയോളം രൂപ മുതൽ മുടക്കുള്ള ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. ഏപ്രിൽ ആദ്യവാരം ലോകമെങ്ങും ചിത്രം പ്രദർശനത്തിനെത്തും.



