ഫഹദ് ഫാസിൽ – മഹേഷ് നാരായണൻ കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം ‘മാലിക്ക്’ റിലീസ് പ്രഖ്യാപിച്ചു

ആന്റോ ജോസഫിന്റെ നിർമാണത്തിൽ ടേക്‌ ഓഫിന് ശേഷം മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസ് ആയി മെയ് 13ന് ചിത്രം തീയേറ്ററുകളിൽ എത്തും. നിമിഷ സജയൻ, വിനയ് ഫോർട്ട്, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വൻ താരനിരയുള്ള ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ സെൻസറിംഗ്‌ ഇന്ന് കഴിഞ്ഞു. ക്ലീൻ U സെർട്ടിഫിക്കറ്റ്‌ ആണ് സിനിമക്ക്‌ ലഭിച്ചത്‌.

25 വയസ്സ് മുതൽ 70ഓളം പ്രായം വരെയുള്ള ഒരാളുടെ ജീവിത കാലഘട്ടം കാണിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഹോളിവുഡ്‌ സ്റ്റണ്ട്‌ മാനായ ലീ വിറ്റെക്കർ ആണ്. ചിത്രത്തിനായി ഒരുക്കിയ സെറ്റും വൻ തരംഗം ആയിരുന്നു. സനു ജോൺ വർഗീസ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ എല്ലാവരും തന്നെ വലിയ കാത്തിരിപ്പിലാണ്.

kaspersky lizenz kaufen