സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സംവിധായകനാകുന്നു; നായകൻ ഫഹദ്‌ ഫാസിൽ

തന്റെ ഇരട്ട സഹോദരൻ അനൂപിന് പിന്നാലെ അഖിലും സംവിധാന രംഗത്തേക്ക്‌ കടക്കുന്നു. അഖിൽ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ഫഹദ്‌ ഫാസിൽ ആണ് നായകനാകുന്നത്‌. ഫുൾമൂൺ സിനിമക്ക്‌ വേണ്ടി സേതു മണ്ണാർക്കാട്‌ നിർമ്മിക്കുന്ന ഈ സിനിമയിൽ പുതുമുഖ നായികയെ ആയിരിക്കും അണിയറ പ്രവർത്തകർ അവതരിപ്പിക്കുക. മുൻപ്‌ ഞാൻ പ്രകാശൻ ഉൾപ്പെടെയുള്ള സിനിമകളിൽ അഖിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

ജനുവരിയിൽ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന സിനിമ കേരളം, ഗോവ, മുംബൈ എന്നിവിടങ്ങളിലായി പൂർത്തീകരിക്കും. ഡിയർ കോമ്രേഡ്‌ എന്ന സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ താരമായ ജസ്റ്റിൻ പ്രഭാകർ ആണ് ഈ സിനിമക്ക്‌ സംഗീതം ഒരുക്കുന്നത്‌. നേരത്തെ കുഞ്ഞിരാമായണം എന്ന സിനിമക്കും ജസ്റ്റിൻ സംഗീതം നൽകിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments