രണ്ടാം അംഗത്തിനൊരുങ്ങി മമ്മൂക്കയുടെ ബിലാൽ; ഒപ്പം ഫഹദ്‌ ഫാസിലും ?!

അമൽ നീരദ് സംവിധാനം ചെയ്ത്‌ മമ്മൂട്ടി ചിത്രം ബിഗ്‌ ബി ഇന്നും കേരളം ചർച്ച ചെയ്യുന്ന വലിയ ഗാംഗ്സ്റ്റർ ചിത്രമാണ്. തീയേറ്ററിൽ വലിയ വിജയമാവാൻ സാധിക്കാതെ പോയ ചിത്രത്തിന് അതിനു ശേഷം വന്ന പ്രേക്ഷക പിന്തുണയുടെ പേരിൽ കൂടിയാണ് ഇപ്പോൾ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബിലാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന കാര്യം സംവിധായകൻ തന്നെയാണ് കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്‌. ഇതിന് ശേഷം ഫഹദിനെ നായകനാക്കി വരത്തൻ എന്ന സിനിമ അമൽ നീരദ്‌ ഒരുക്കിയിരുന്നു. ബിലാൽ എന്ന് വരുമെന്ന് നാളുകളായി ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇപ്പോൾ അതിന് ഒരു താത്കാലിക ഉത്തരം കിട്ടിയെന്ന് പറയാം.

Bilal (Big B 2) Fanmade Poster

ഈ വർഷം ജുലൈ കഴിഞ്ഞ്‌ ബിലാൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്‌. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഫഹദ്‌ ഫാസിലും എത്തുന്നുണ്ട്‌ എന്നും അമൽ നീരദ്, അൻവർ റഷീദ്, ഫഹദ് ഫാസിൽ എന്നിവർ ചേർന്നായിരിക്കും ചിത്രം നിർമിക്കുക എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ ഉണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരും ഇതിനെ കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലിറ്റിൽ സ്വയംപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ തന്നെയായിരിക്കും ഒരുക്കുക. അടുത്ത വർഷം വിഷുക്കാലത്തു ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments