അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ഏറെ നാളത്തെ ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. വലിയ പ്ലേറ്റ്ഫോമിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് സിനിമകൾക്ക് സാധാരണ വലിയ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ബോൾട്ട് ഹൈസ്പീഡ് ക്യാമറ ആണ് ചിത്രത്തിൽ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു വാർത്ത.
പെരുന്നാൾ റിലീസ് ആയി എത്തേണ്ട ചിത്രം പിന്നീട് വലിയ vfx വർക്കുകൾ കാരണം നീട്ടി വയ്ക്കുകയാണ്. ഇപ്പോൾ പറഞ്ഞിരിക്കുന്ന ഓണം റിലീസ് പോലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഒരു സാധാരണ ചിത്രമെന്ന നിലയിൽ ഒതുങ്ങുന്നില്ലെന്നു ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. നസ്രിയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ് സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.