‘ജോജി’യിലെ കുളം എങ്ങനെ ഉണ്ടായി; വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ജോജി’യുടെ മേക്കിങ് വീഡിയോയുമായി അണിയറ പ്രവർത്തകർ രംഗത്ത്. ദിലീഷ് പോത്തന്റെ സിനിമകളിലെ ബ്രില്ല്യന്‍സ് എന്നും സിനിമാപ്രേമികള്‍ താല്പര്യത്തോടെയാണ് കാണാറുള്ളത്. അടുത്തിടെ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായ ‘ജോജി’യും നല്ല അഭിപ്രായം നേടിയിരുന്നു. മാക്‌ബത്തിന്റെ കഥാതന്തുവിൽ നിന്നും വികസിപ്പിച്ച സിനിമയാണ് ‘ജോജി’. ഇത് മാക്ബത്തിന്റെ മോശം അനുകരണം ആയിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു.

പനച്ചേല്‍ കുടുംബത്തിന്റെ വീടും റബ്ബര്‍ തോട്ടവും കുളവും എല്ലാം ഇപ്പോൾ പുറത്ത് വിട്ട വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിരിപടര്‍ത്തുന്ന രീതിയില്‍ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനാണ് സിനിമയ്ക്ക് പിന്നിലെ രംഗങ്ങൾ പകര്‍ത്തിയത്.

ജോജിയിലെ പ്രധാന പാശ്ചാത്തലം ആയി വരുന്ന കുളം സിനിമയ്ക്ക് വേണ്ടി‌ നിര്‍മിച്ചതാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വളരെക്കാലം മുൻപ് തന്നെ അവിടെ ഉണ്ടായിരുന്ന ഒരു നാടൻ കുളം ആണെന്ന ധാരണ ആണ് കാഴ്ചക്കാർക്ക് ഉണ്ടാവുക. ഇതാണ് ഇപ്പോൾ പ്രത്യേകം നിർമ്മിച്ചതാണ് എന്ന് വ്യക്‌തമായത്‌.