പൂർണമായും ഐഫോണിൽ ഷൂട്ട്‌ ചെയ്ത ചിത്രം; ഫഹദ്‌ – മഹേഷ്‌ ടീമിന്റെ ‘സീ യു സൂൺ’ സെപ്റ്റംബർ 1ന് ആമസോണിൽ

ഈ ലോക്‌ഡൗൺ സമയത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പൂർണമായും ഐഫോണിൽ ചിത്രീകരിച്ച സിനിമയുമായി ഫഹദ്‌ വരുന്നു. ടേക്‌ ഓഫ്‌, മാലിക്‌ എന്നീ സിനിമകളുടെ സംവിധായകനായ മഹേഷ്‌ നാരായണൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്‌. ഫഹദ്‌ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യൂ, ദർശന രജേന്ദ്രൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്റ്റംബർ 1ന് ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.

100 മിനുറ്റിൽ താഴെ റൺ ടൈമുള്ള ഈ ചിത്രം ഒരു ത്രില്ലർ ആണ്. ചിത്രത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ടാകും ഫഹദ്‌ എത്തുക.