സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻറെ ചിത്രം പങ്കുവെച്ച് നസ്രിയ. കഴിഞ്ഞ ആഴ്ചയാണ് നടൻ ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയത്. നവാഗതനായ സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലാണ് ഫഹദ് മുറിയില്‍ കിടന്നുറങ്ങുന്ന ചിത്രം നസ്രിയ പങ്കുവെച്ചത്. എല്ലാം ശരിയായി വരുന്നു എന്നാണ് നസ്രിയ ചിത്രത്തിന് നല്കിയ കുറിപ്പ്. ചിത്രത്തിന് താഴെ നിരവധി ആരാധകരും സിനിമ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ ഷൂട്ടിംഗിന് ഇടയിൽ ആയിരുന്നു ഫഹദിന് അപകടം സംഭവിച്ചത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്ക് പറ്റിയ ഫഹദിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്നാണ് മലയൻകുഞ്ഞ് എന്നാണ് വിവരം. സംവിധായകന് മഹേഷ് നാരായണന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന് ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



