ഫഹദ് ചിത്രം ഇരുൾ; ടെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ, റിലീസ് ഏപ്രിൽ 2 ന് നെറ്റ്ഫ്ലിക്സിൽ

ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രം ഇരുൾ ‘റിലീസിനൊരുങ്ങി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി എത്തുന്ന ചിത്രം ഏപ്രില്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

IRUL Official Trailer

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ്, പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ഇരുള്‍ നിര്‍മിക്കുന്നത്. ജോമോന്‍ ടി ജോണാണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹ് മദും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ്.