പ്രകാശനിൽ നിന്നും കുമ്പളങ്ങിയിലേയ്ക്കെത്തിയ വില്ലൻ…!

പുറത്തിറങ്ങാനിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകൾക്ക് വേണ്ടി നിർമിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്യുന്നത് മധു സി നാരായണൻ ആണ്.
ഷൈജു ഖാലിദ് ഛായാഗ്രഹണം നടത്തിയ ചിത്രത്തിന്റെ ഭൂരിഭാഗവും കുമ്പളങ്ങി, കല്ലഞ്ചേരി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

Shane Nigam & Srinath Bhasi at Kumbalangi Nights Location

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. നിർമാതാവ് ആയ
ശ്യാം പുഷ്കരന്റെ തന്നെ കഥയിൽ ഒരുങ്ങുന്ന കുമ്പളങ്ങി നൈറ്റ്സിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ കൂടി ആയപ്പോൾ കുമ്പളങ്ങി നൈറ്റ്സ് പരക്കെ ചർച്ച ആവുകയാണ്.
ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments