15 മണിക്കൂറിൽ റെകോർഡ് വ്യൂസുമായി ട്രാൻസ് ട്രെയ്‌ലർ; ചിത്രം നാളെ തിയേറ്ററുകളിൽ

അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകൻ ആക്കി ഒരുക്കിയ ട്രാന്സിന്റെ ട്രയ്ലർ പതിനഞ്ചു മണിക്കൂർ കൊണ്ട് നേടിയത് ഒന്നര മില്യൺ കാഴ്ചക്കാരെ. 24 മണിക്കൂർ കൊണ്ട് എത്രയെത്ര റെക്കോർഡുകൾ തൂത്തെറിയുമെന്നു കണ്ടു തന്നെ അറിയേണ്ടി വരും എന്നാണ് പ്രേക്ഷകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ഇത് ആദ്യമായിട്ടാണ് ഒരു ഫഹദ് ഫാസിൽ ചിത്രം ഇത്രയും വലിയ പ്രതീക്ഷകൾ കൊണ്ട് തീയേറ്ററിൽ എത്താൻ പോകുന്നത്. 7 വർഷങ്ങൾക്ക് ശേഷം അൻവർ ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ കാത്തിരിപ്പിലാണ്. അമൽ നീരദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. ഫഹദിന്റെ കൂടെ നസ്രിയ നായികയായി എത്തുന്ന സിനിമ നാളെ തീയേറ്ററുകളിൽ എത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments