അഞ്ചു കഥകൾക്കും ഒരൊറ്റ നായകൻ; ഞെട്ടിക്കാൻ ഫഹദിന്റെ ട്രാൻസ്‌ വരുന്നു…!!

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ഈ വർഷത്തെ കത്തിരിപ്പുകൾ ഏറിയ ഒരു സിനിമയാണ്. ഉസ്താദ്‌ ഹോട്ടലിന് ശേഷം അൻവർ റഷീദ്‌ സംവിധാനം ചെയ്യുന്ന ചിത്രം, അമൽ നീരദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം, ബാംഗ്ലൂർ ഡേയ്സിന് ശേഷം ഫഹദ്‌ – നസ്രിയ ജോടി ഒന്നിക്കുന്ന ചിത്രം അങ്ങനെ കാത്തിരിക്കാൻ സവിശേഷതകൾ ഏറെയാണ് ട്രാൻസിന്. 70 ദിവസത്തോളം നീളുന്ന നീണ്ട ഷെഡ്യൂൾ ഉള്ള ചിത്രം ഒരു ആന്തോളജി ആണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. വിശ്വസനീയമായ വിവരങ്ങൾ എന്ന നിലയ്ക്ക് തന്നെ അഞ്ചു കഥകളിൽ അഞ്ചു കഥാപാത്രങ്ങളായി ഫഹദ് എത്തുമെന്ന് അനുമാനിക്കാം. ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വിൻസെന്റ് വടക്കൻ എന്ന നവാഗതൻ കഥയൊരുക്കുന്നു. ശബ്ദ സന്നിവേഷം നടത്തുന്നത് റസൂൽ പൂക്കുട്ടി ആണ്. നസ്രിയ നസിം, സൗബിൻ ഷാഹിർ, ആഷിഖ് അബു, ഗൗതം മേനോൻ, അൽഫോൻസ് പുത്രൻ, വേദിക തുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന നിരവധി പേർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x