ക്ലബ്ബ് ഹൗസിൽ പൃഥ്വിരാജിന്റെ പേരിൽ വ്യാജ അക്കൗണ്ട്; മാപ്പ് അപേക്ഷിച്ച് ആരാധകനും, ചേർത്ത് നിർത്തി പൃഥ്വിയും

പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ക്ലബ്ബ് ഹൗസ് ഇപ്പോൾ ഏറെ സജീവമായി വരികയാണ്. എന്നാൽ എല്ലായിടത്തേയും പോലെ ഇവിടെയും വ്യാജപ്രൊഫൈലുകൾ വന്നുകഴിഞ്ഞു. പ്രധാനമായും ചലച്ചിത്ര താരങ്ങളുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ വന്നിരിക്കുന്നത്. ഇത് വ്യാജനാണെന്ന് വെളിപ്പെടുതച്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഇന്നലെ ആയിരുന്നു ക്ലബ്ഹൗസില്‍ പൃഥ്വിരാജിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഒരു ആരാധകൻ തുടങ്ങുകയും പൃഥ്വിയുടെ ശബ്ദം ഉപയോഗിച്ച് എല്ലാവർക്കും മറുപടി കൊടുക്കുകയും ചെയ്ത സംഭവം അരങ്ങേരിയത്. സൂരജ് നായര്‍ എന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് പൃഥ്വിയുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയതെന്ന് ചൂണ്ടികാണിച്ച് കൊണ്ട് പൃഥ്വി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് സൂരജ് താൻ ചെയ്ത തെറ്റ് വളരെ വലുതാണെന്നും മനപ്പൂർവമല്ലെന്നും പറഞ്ഞുകൊണ്ട് വിശദീകരണം നൽകി പോസ്റ്റ്‌ ചെയ്തത്. താനും ഒരു പൃഥ്വിരാജ് ആരാധകൻ ആണ് എന്നും സൂരജ് പറഞ്ഞു.

എന്നാൽ ഇന്ന് സൂരജിന് മാപ്പ് നൽകി ആരാധകനെ ചേർത്ത് നിർത്തുകായാണ് സൂപ്പർ താരം ചെയ്തത്. സൂരജ് തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷം, മിമിക്രി വലിയ ഒരു കലയാണ് ഒരുപാട് ഉയരത്തിൽ സൂരജ് എത്തട്ടെ എന്നും ആശംസിച്ച് കൊണ്ടാണ് പൃഥ്വി കുറിപ്പ് അവസാനിപ്പിക്കുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്