ഫാമിലി ത്രില്ലർ ചിത്രം ‘മൈക്കിൾസ് കോഫി ഹൗസ്’ നാളെ തിയേറ്ററുകളിൽ

രൺജി പണിക്കർ, ധീരജ് ഡെന്നി, മാർഗരറ്റ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ഫിലിപ് ഒരുക്കിയ മൈക്കിൾസ് കോഫി ഹൗസ് നാളെ തിയേറ്ററുകളിൽ റിലീസിനെത്തുന്നു. റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ധീരജ് ഡെന്നി, മാര്‍ഗരറ്റ് ആന്‍റണി, രൺജി പണിക്കര്‍ എന്നിവരെ കൂടാതെ സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. മാര്‍ഗരറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നിർമാതാവ് കൂടിയായ ജിസോ ജോസ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ ശരത് ശാജിയും എഡിറ്റിങ് നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു.