നിധി അഗർവാളിന് ചെന്നൈയിൽ അമ്പലം ഒരുക്കി ആരാധകർ

സിനിമ താരം നിധി അഗര്‍വാളിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുക്കി ആരാധകർ. വാലന്റൈന്‍സ് ദിനത്തില്‍ ഇവരുടെ തെലുഗു, തമിഴ് ഫാന്‍സ്‌ ചേര്‍ന്നാണ് അമ്പലം പണിതത്. ഖുശ്‌ബു, നയന്‍താര തുടങ്ങിയവര്‍ക്ക് മുൻപ് ആരാധകർ ക്ഷേത്രം ഒരുക്കിയിരുന്നു.

ചെന്നൈയിലാണ് നിധിക്കായി ക്ഷേത്രം ഉയര്‍ന്നത്. സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച രീതിയിലെ നിധിയുടെ പ്രതിമയാണ് സ്ഥാപിച്ചത്. ഈ പ്രതിമയിൽ പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും ഇതിനകം പുറത്തു വന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായ താരമാണ് നിധി അഗര്‍വാള്‍. ‘മുന്ന മൈക്കിള്‍’ ആണ് ഇവരുടെ അരങ്ങേറ്റ ചിത്രം. സവ്യസാചി, മിസ്റ്റർ മജ്‌നു, എന്നിവ ഇവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മറ്റ് സിനിമകൾ ആണ്. സിലമ്പരശൻ നായകൻ ആയ ഈശ്വരൻ എന്ന സിനിമയിൽ നിധി ആണ് നായിക.