മലയാള സിനിമയിൽ ഫീൽ ഗുഡ് സിനിമകൾ നൽകുന്ന പുതു സംവിധായകരിൽ മുന്നിൽ നിൽക്കുന്ന ആളാണ് ജിസ് ജോയ്. ഇപ്പോഴിതാ ജിസിന്റെ ‘സൺഡേ ഹോളിഡേ’ എന്ന സിനിമയിലെ ബ്രില്യൻസ് ആണ് ആരാധകർ ചർച്ച ചെയ്യുന്നത്. നിരാശ കാമുകനായ നായകൻ പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കുന്നതും നായിക പിന്തുണയ്ക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അപർണ്ണ ബാലമുരളി, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അനാഥാലയത്തിൽ വളർന്ന കുട്ടിയാണ് അപർണ ബാലമുരളി അവതരിപ്പിക്കുന്ന നായികാ കഥാപാത്രം. ഈ കഥാപാത്രം വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നില്ല എന്നാണ് ഇപ്പോൾ ആരാധകർ കണ്ടെത്തിയത്. ജോലി ചെയ്ത പഠത്തിന് പണം കണ്ടെത്തുന്ന കഥാപാത്രമാണ് അപർണ്ണ അവതരിപ്പിച്ചത്. പല സീനുകളിലും അപർണ്ണ ഒരേ ചുരിദാർ ആവർത്തിച്ച് കാണാനാകും.
പല സംവീധായകരുടെയും ബ്രില്യൻസ് ആരാധകർ ചികഞ്ഞ് എടുക്കാറുണ്ട്. ദിലീഷ് പോത്തന്റെ സിനിമകളിൽ ഈ ബ്രില്യൻസ് ഉണ്ടെന്ന് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആകാറുമുണ്ട്. ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ കൂടിയാണ് ജിസ് ജോയ് സംവിധാനം തുടങ്ങുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ‘മോഹൻ കുമാർ ഫാൻസ്’ ആണ് ജിസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.



