ഈ വർഷം ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമയാണ് ആയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര. സയൻസ് ഫിക്ഷൻ – ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, രൺബീർ കപൂർ, നാഗാർജുന, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ ലോഗോ ടീസർ ഇന്ന് പുറത്തിറങ്ങി.
3 ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യും. കരൺ ജോഹർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.