തടി കൂടിയതോടെ പരിഹസിച്ചവരേറെ; കിടിലന്‍ മേക്കോവറില്‍ തിരികെയെത്തി ഫര്‍ദ്ദീന്‍ ഖാന്‍

ഒരുകാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഫര്‍ദ്ദീന്‍ ഖാന്‍. പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ താരം ഫീല്‍ഡില്‍ നിന്നും മാറിനിന്നു. കിടിലന്‍ ലുക്കില്‍ ആരാധകരുടെയിടയില്‍ തിളങ്ങിയ താരത്തിന് പിന്നീട് തന്റെ ആകര്‍ഷകമായ ശരീര സൗന്ദര്യം നിലനിര്‍ത്താനായില്ല.

ശരീര ഭാരം കൂടി തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയതോടെ വലിയ രീതിയില്‍ ബോഡി ഷേമിങ്ങിനും താരം വിധേയനായിരുന്നു. ഇപ്പോളിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഫര്‍ദീന്‍ ഖാന്‍.

ശരീരഭാരം കുറച്ച താരത്തിന്റെ പുത്തന്‍ മേക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പുത്തന്‍ ലുക്കില്‍ ബോളിവുഡില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍.നടനും സംവിധായകനും നിര്‍മാതാവുമായ ഫിറോസ് ഖാന്റെ മകനായ ഫര്‍ദ്ദീന്‍ 1998ല്‍ പുറത്തിറങ്ങിയ പ്രേം അഗന്‍ എന്ന ചിത്രത്തിലൂടെയാണ് അരഞ്ഞേറിയത്.