നടൻ പി ശ്രീകുമാറിന് കൊവിഡ്; ഡിവോഴ്സ് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു

കൊവിഡ് പ്രതിസന്ധി മറികടന്ന് സിനിമാമേഖല സജീവമാകുമ്പോ‌ൾ ചലച്ചിത്ര പ്രവർത്തകരിലേക്കും കൊവിഡ് വ്യാപിക്കുന്നു. ഇപ്പോഴിതാ ഡിവോഴ്സ് എന്ന സിനിമയുടെ സെറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടൻ പി ശ്രീകുമാറിനടക്കം പലർക്കും. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ചിത്രീകരണം താൽ‌ക്കാലികമായി നിർത്തിവച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു.

ശ്രീകുമാറിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ക്വറന്റൈനിലാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...