ഒടുവിൽ അവഞ്ചേഴ്സ്‌ ചരിത്രം സൃഷ്ടിച്ചു: അവതാറിനെ മറികടന്ന് കളക്ഷനിൽ ഒന്നാമത്‌

മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്സ്‌ എൻഡ്‌ ഗെയിം ഒടുവിൽ ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു ദശകത്തോളം ലോക സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡ്‌ കൈവശമുണ്ടായിരുന്ന സാക്ഷാൽ അവാതറിൽ നിന്നും എൻഡ്‌ ഗെയിം കരസ്ഥമാക്കിയിരിക്കുകയാണ്.

2009ൽ ആദ്യ റിലീസിനും പിന്നീട്‌ 2010 ൽ റീ റിലീസ്‌ ചെയ്തതുമായി ഏകദേശം 2.78 ബില്ല്യൺ ഡോളർ (19,210 കോടി ഇന്ത്യൻ രൂപ) ആണ് അവതാറിന്റെ കളക്ഷൻ. ഏപ്രിലിലെ ആദ്യ റിലീസും പിന്നീട്‌ ജൂണിൽ റീ റിലീസ്‌ നടത്തിയുമാണ് എൻഡ്‌ ഗെയിം ഇത്‌ തകർത്തത്‌. 2.79 ബില്യൺ ഡോളർ ആണ് എൻഡ്‌ ഗെയിമിന്റെ നിലവിലെ കളക്ഷൻ (19,220 കോടി രൂപ).

അവതാറിന്റെ രണ്ടാം ഭാഗം ഇത്‌ തകർക്കുമെന്നാണ് ആരാധകരും സിനിമ പ്രേമികളും നിരൂപകരും ഇപ്പോഴെ കണക്കാക്കുന്നത്‌. 2021 ഡിസംബറിലാണ് അവതാർ 2 ന്റെ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്‌. മാർവൽ സ്റ്റുഡിയോസിൽ നിന്ന് ഇനി തോർ 4 ഉൾപ്പെടെ ഒരുപിടി വമ്പൻ ചിത്രങ്ങളും വരാനുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments