ധ്രുവ്‌ വിക്രമിന്റെ ‘വർമ’യിലെ നായിക മേഘ!!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വർമ’. അതിന് കാരണങ്ങൾ പലതാണ്. തമിഴ്‌ സിനിമ ലോകത്തെ സ്റ്റൈലിഷ്‌ സൂപ്പർതാരം സാക്ഷാൽ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രമിന്റെ അരങ്ങേറ്റ ചിത്രം എന്നത്‌ തന്നെയാണ് മുഖ്യകാരണം. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത്‌ ഏറെ വാഴ്തപ്പെട്ട തെലുഗു സിനിമ ‘അർജുൻ റെഡ്ഡി’യുടെ റീമേക്ക്‌ ആണ് വർമ. ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്‌ മലയാളത്തിലെ നമ്പർ 1 പ്രൊഡക്ഷൻ കമ്പനിയായ ഏ4 ഏന്റർറ്റൈന്മെന്റ്സ്‌ ആണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചിട്ട്‌ ഏറെ നാളായെങ്കിലും നായികയെ കുറിച്ച്‌ കൂടുതലൊന്നും അണിയറ പ്രവർത്തകർ പുറത്ത്‌വിട്ടിരുന്നില്ല. ഒരുപാട്‌ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെല്ലാം വിരാമമിട്ട്‌ നിർമാതാക്കളായ ഏ4 ഏന്റർറ്റൈന്മെന്റ്സ്‌ തന്നെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെ നായികയെ പറ്റി ഒഫീഷ്യൽ ആയി വിവരം പുറത്ത്‌ വിട്ടത്‌. പുതുമുഖം മേഘയാണ് ധ്രുവ്‌ വിക്രമിന്റെ നായികയായി ‘വർമ’യിലൂടെ അരങ്ങേറ്റം കുറിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments