അപ്പാനി ശരത്തിന്റെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉടൻ പുറത്തിറങ്ങുന്നു

അംഗമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാള സിനിമയിൽ സജീവമായ ശരത്ത് അപ്പാനി നായകൻ ആവുന്ന മൂന്നാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തു വിടും. മണികണ്ഠൻ വിഷ്ണു ലോകം , മഹേഷ് മധു എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രം ഒരു റൊമാന്റിക് – ആക്ഷൻ ഗണത്തിൽ പെടുത്താകുന്ന ഒന്നായിരിക്കും എന്നാണ് അറിയാൻ സാധിച്ചത്‌. ഇതിന് മുന്നേ കോണ്ടസ, ലൗ എഫ് എം തുടങ്ങിയ ചിത്രങ്ങളിൽ നായകൻ ആയ ശേഷം ആണ് ശരത്തിന്റെ മൂന്നാം ചിത്രം വരുന്നത്. ഇതിൽ ലൗ എഫ്‌ എം ഡിസംബർ അവസാനത്തോടെ തിയേറ്ററുകളിലെത്തും.

ഗൗരി ശങ്കർ എന്ന കൊലയാളിയുടെ ജീവിതം വരച്ചു കാട്ടിയ ഓട്ടോ ശങ്കർ എന്ന സീരീസിലും തമിഴ് മൂവീസിലും ശരത് തന്റെ കഴിവ് തെളിയിച്ചതാണ് ഇതിനോടകം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments