അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നിർമ്മിക്കുന്നത് രഞ്ജിതാണ്.
ആനന്ദ് രാജേന്ദ്രനാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ തരംഗമായ പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ പോസ്റ്റർ ഡിസൈനും ആനന്ദ് തന്നെ ആയിരുന്നു ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുദീപ് എളമൺ ആണ്. രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് സംഘട്ടനം ഒരുക്കുന്നത്.
Subscribe
Login
0 Comments