മലയാള സിനിമലോകം ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ മാമാങ്കത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ഈ ആഴ്ച പുറത്തിറങ്ങും !!

മലയാള സിനിമലോകം കാത്തിരിക്കുന്ന ഏറ്റവും ചിലവേറിയ മലയാള സിനിമയെന്ന ഖ്യാതിയുള്ള മാമാങ്കത്തിന്രെ ആദ്യ പോസ്റ്റർ ഈ ആഴ്ച എത്തുമെന്ന് റിപ്പോർട്ടുകൾ. മമ്മൂക്ക നായകനായി എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌ വേണു കുന്നപ്പിള്ളിയാണ്. ഭാരതപ്പുഴയിലും പരിസരങ്ങളിലുമായി നടന്ന മാമാങ്കത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരുക്കുന്നത്‌ പത്മകുമാർ ആണ്.

കൊച്ചിയിലും പരിസരങ്ങളിലുമായി ഏക്കർ കണക്കിന് സ്ഥലത്ത്‌ പടു കൂറ്റൻ സെറ്റ്‌ ഇട്ടാണ് സിനിമ ചിത്രീകരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ സെറ്റിന്റെ ഫോട്ടോസ്‌ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമയിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്‌ പ്രശസ്ത‌ ആക്ഷൻ കൊറിയോഗ്രാഫർ ആയ കെച്ചയാണ്.

മമ്മൂക്കക്ക്‌ പുറമെ ചന്ദ്രോത്ത്‌ പണിക്കർ എന്ന പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്‌. കനിഹ, അനു സിതാര, പ്രചി ടെഹ്ലാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മലയാള സിനിമലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments