വലിമൈ ലിറിക്സ് വീഡിയോ പുറത്ത്; ആവേശത്തിൽ അജിത് ആരാധകർ

അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വലിമൈയുടെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിന്റെ ആമുഖ ഗാനമാണ് ഇത്.’നാങ്ക വേറെ മാരി’ എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നത് വിഘ്നേശ് ശിവനാണ്. യുവ ശങ്കർ രാജയും അനുരാഗ്​ കുൽക്കർണിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. യുവ ശങ്കർ രാജ തന്നെയാണ് സം​ഗീതം നൽകിയിരിക്കുന്നത്.

Valimai Lyrical Video Song

ചിത്രത്തിൽ അജിത്ത് പോലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്. യൂട്യൂബിൽ ഏറ്റവുമധികം ആൾക്കാർ കണ്ട ഒന്നായി മോഷൻ പോസ്റ്റർ മാറി. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. കാർത്തികേയ ഗുമ്മകൊണ്ട ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹുമ ഖുറേഷി,യോഗി ബാബു, മുതിർന്ന നടി സുമിത്ര എന്നിവരും വലിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബേവ്യൂ പ്രോജക്ട്സ് എൽഎൽപി ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റിരുന്നു. ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനോടകം ഇടം പിടിച്ചിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...