സൂപ്പർഹിറ്റുമായി 2019 ഗംഭീരമാക്കി ചാക്കോച്ചൻ; അള്ള്‌ രാമേന്ദ്രൻ 25ആം ദിവസത്തിലേക്ക് !!

ബിലഹരി സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ നായകനായ അള്ള്‌ രാമേന്ദ്രൻ ഫെബ്രുവരി 1ന് തിയേറ്ററുകളിൽ എത്തിയ സിനിമയാണ്. മികച്ച അഭിപ്രായം നേടിയ ചിത്രം ചാക്കോച്ചന്റെ കരിയറിലെ തന്നെ വ്യത്യസ്ത ഒരു കഥാപാത്രമായാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്‌. ഒരു പോലീസുകാരന്റെ ജീവിതത്തിൽ കിട്ടുന്ന ചില അള്ളുകളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമായിരുന്നു ചിത്രം പറഞ്ഞത്‌.

ഇപ്പോൾ 25ആം ദിവസത്തിലേക്ക്‌ കടക്കുന്ന ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. 2019 തുടക്കം ഗംഭീരമാക്കിയ ചാക്കോച്ചന് ഇനി വരാനുള്ളതെല്ലാം മികച്ച സിനിമകളാണ്. അള്ള്‌ രാമേന്ദ്രന്റെ നിർമാതാവായ ആഷിക്‌ ഉസ്മാൻ തന്നെ നിർമ്മിച്ച്‌ ജോൺ പോൾ (ഗപ്പി) സംവിധാനം ചെയ്യുന്ന ചിത്രവും ഈ കൂട്ടത്തിൽപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments