ജയറാം ചിത്രം പട്ടാഭിരാമനെ അഭിനന്ദിച്ച്‌ ഭക്ഷ്യ വകുപ്പ്‌ മന്ത്രി പി.തിലോത്തമൻ

കഴിഞ്ഞ വാരം റിലീസ്‌ ചെയ്ത്‌ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ജയറാം – കണ്ണൻ താരമക്കുളം കൂട്ടുകെട്ടിൽ പിറന്ന പട്ടാഭിരാമന് അഭിനന്ദന പ്രവാഹം. സമകാലീന കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം ആസ്പദമാക്കി ചിത്രീകരിച്ച സിനിമക്ക്‌ ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഇപ്പോഴിതാ കേരളത്തിന്റെ ഭക്ഷ്യ – സിവിൽ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ചിത്രം കണ്ട്‌ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ തന്റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. വളരെ നല്ലൊരു സന്ദേശം നൽകുന്ന ചിത്രമാണിതെന്നും ഭക്ഷ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി ചെയ്യേണ്ട ഒരുപാട്‌ കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട്‌ അതിലേക്ക്‌ ഞങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾക്ക്‌ പുറമെ മികച്ച കളക്ഷനും നേടിയാണ് ചിത്രത്തിന്റെ കുതിപ്പ്‌. ആദ്യ 3 ദിവസം കൊണ്ട്‌ 1.93 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. സമീപകാലത്ത്‌ ഒരു ജയറാം ചിത്രത്തിന് ആദ്യ ദിനങ്ങളിൽ ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments