പ്രതീഷ് വി വിജയൻ ഒരുക്കിയ ആരവം എന്ന തീം സോങ്ങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോകളിലൊന്ന്. ഫുട്ബോളും തിരഞ്ഞെടുപ്പ് കാലവും മലയാളികൾക്ക് എന്നും ആവേശവും പ്രിയപ്പെട്ടതുമാണ്. ഐ എസ് എൽ ആവേശത്തോടൊപ്പം തന്നെ തിരഞ്ഞെടുപ്പും വന്നെത്തിയത് പ്രതീഷും സുഹൃത്തുക്കളും ചേർന്ന് വീഡിയോ ആക്കുകയായിരുന്നു. ഡൊമിനിക് മാർട്ടിൻ ഒരുക്കിയ സംഗീതത്തിൽ ആൽഡ്രിൻ ഡൊമിനിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുനിൽ രാജസ്ത്യയുടെയാണ് വരികൾ. കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നിർത്തിവെച്ച പുറത്തിറങ്ങാനുള്ള ‘അപാര സുന്ദര നീലാകാശം’ എന്ന സിനിമയുടെ സംവിധായകനാണ് പ്രതീഷ് വി വിജയൻ.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)