ടോവിനോ തോമസ് നായകനായെത്തിയ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പ് ഉടൻ റിലീസാകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫോറന്‍സിക് എന്നു തന്നെയാണ് ഹിന്ദി പതിപ്പിന്റെയും പേര്.
ടൊവിനോ തോമസ് അവതരിപ്പിച്ച സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രമായി ഹിന്ദിയിലെത്തുന്നത് വിക്രാന്ത് മസേയാണ്. ദീപിക പദുക്കോണിന്റെ ‘ഛപാക്’, രണ്‍വീര്‍ സിങിന്റെ ‘ലുട്ടേര’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസേ.മംമ്ത മോഹന്‍ദാസ് ചെയ്ത റിഥിക സേവ്യര്‍ ഐ.പി.എസായി എത്തുന്നത് രാധിക ആപ്തേയാണ്.ഹിന്ദി ചിത്രത്തിലെ വിക്രാന്ത് മസേയുടെയും രാധിക ആപ്തേയുടെയും കഥാപാത്രങ്ങളുടെ പേര് പുറത്തുവിട്ടില്ല.
മിനി ഫിലിംസിന്റെ ബാനറിൽ മാനസി ബാഗ്ളയാണ് ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. അഖില്‍ പോളും, അനസ് ഖാനുമാണ് ‘ഫോറന്‍സിക്’ മലയാളത്തിൽ സംവിധാനം ചെയ്തത്. തിരക്കഥയും ഇവര്‍ തന്നെയാണ് രചിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.



