അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനെ പ്രശംസിച്ച്‌ മുൻ ഫുട്ബോൾ താരം I.M വിജയൻ !!

മിഥുൻ മാനുവൽ സംവിധാനം ചെയ്ത്‌ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ എന്ന ചിത്രത്തിന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയന്റെ പ്രശംസ. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ തീർച്ചയായും കാണണമെന്നും നടൻ കാളിദാസ്‌ ജയറാം മികച്ച രീതിയിൽ അഭിനയിച്ചുവെന്നും വിജയൻ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

കാളിദാസ്‌ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കാട്ടൂർക്കടവ്‌ എന്ന നാട്ടിൻപുറത്തെ ഒരുപറ്റം ആളുകളുടെ ഫുട്ബോൾ വികാരവും സൗഹൃദവും വരച്ചുകാട്ടുന്ന ഒരു ചിത്രമാണ്. കുടുംബ സമേതം ഈ അവധിക്കാലത്ത്‌ കാണാൻ പറ്റുന്ന ഈ ചിത്രം ഇതിനോടകം മികച്ച അഭിപ്രായവുമായാണ് മുന്നേറുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments