കുടവയറിൽ നിന്നും 6 പാക്കിലേക്ക്‌; ഞെട്ടിപ്പിക്കുന്ന ട്രാൻസ്‌ഫർമേഷനുമായി വീണ്ടും ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ സ്വന്തം മസിലളിയൻ എന്ന് വിളിപ്പേരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നതും മലയാളി താരങ്ങൾക്കിടയിൽ 6 പാക്ക്‌ പോലുള്ള ഫിറ്റ്‌നസ്‌ ഏറ്റവും നന്നായി കൊണ്ടുനടക്കുന്നതും എല്ലാമാണ് ഉണ്ണി ഈ വിശേഷണത്തിന് അർഹനായത്‌. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാനിൽ 6 പാക്ക്‌ ഫിറ്റ്‌ ആയ ബോഡിയിൽ നിന്നും കുടവയറും അൽപം പൊണ്ണത്തടിയുമുള്ള ബോഡിയിലേക്ക്‌ താരം മാറിയത്‌ നേരത്തെ വാർത്തയായിരുന്നു. ആരാധകർ പോലും ഞെട്ടലോടെയാണ് ഉണ്ണിയുടെ ആ രൂപമാറ്റം കണ്ടത്‌.

Unni after gaining weights for Meppadiyan movie.

ഏതാണ്ട്‌ 93 കിലോയോളം ഭാരമാണ് മേപ്പടിയാൻ സിനിമക്ക്‌ വേണ്ടിയുള്ള രൂപത്തിലേക്ക്‌ മാറാൻ ഉണ്ണി കൂട്ടിയത്‌. സിനിമ ചിത്രീകരണം കഴിഞ്ഞപ്പോൾ തന്നെ പഴയ രൂപത്തിലേക്ക്‌ മാറുമെന്ന് ഉണ്ണി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക്‌ വാക്ക്‌ നൽകിയിരുന്നു. അതാണ് ഇപ്പോൾ താരം നിറവേറ്റിയിരിക്കുന്നത്‌. 93 കിലോയിൽ നിന്ന് പക്കാ ഫിറ്റ്‌ ആയിട്ടുള്ള 77 കിലോയിലേക്ക്‌ ആണ് താരം 3 മാസം കഠിന ശ്രമം കൊണ്ട്‌ മാറിയിരിക്കുന്നത്‌.

After reducing the weight.

എനിക്ക്‌ ഇത്‌ സാധിച്ചിട്ടുണ്ടെങ്കിൽ പരിശ്രമിച്ചാൽ എല്ലാവർക്കും ഇത്‌ പറ്റുമെന്ന് ഉണ്ണി ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ പറയുന്നു. ഈ ബോഡി ട്രാൻസ്‌ഫർമേഷന്റെ വീഡിയോ ഉടൻ തന്നെ പുറത്തിറക്കും.

Unni Mukundan’s Facebook Post