മമ്മൂട്ടിയുടെ പടത്തിലെ ജൂനിയർ ആർടിസ്റ്റിൽ നിന്ന് അതേ മഹാനടന്റെ പടത്തിന്റെ സംവിധായകനിലേയ്ക്കുള്ള യാത്ര

12 വർഷങ്ങൾക്ക് മുൻപ്‌ നസ്രാണി എന്ന സിനിമയിൽ ഒരു മൈക്കും പിടിച്ചു ന്യൂസ് റിപ്പോർട്ടർ ആയി മുഖം കാണിച്ച പോയ ആ യുവാവ് പിന്നീട്‌ മലയാള സ്റ്റേജ് ഷോകളിൽ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യം ആയി. അതോടൊപ്പം തന്നെ പൊട്ടിച്ചിരി പടർത്തുന്ന ഒരുപാട് കഥാപാത്രങ്ങളുമായി സിനിമയിലും നിറസാന്നിധ്യമായി ആ യാത്രയിൽ സംവിധായകന്റെ കുപ്പായം അണിഞ്ഞു നിൽക്കുന്ന രമേശ് പിഷാരടി ഇപ്പോൾ ചെയ്ത ജോലികൾ എല്ലാം മികച്ചതാക്കിയ ഒരു വ്യക്തിത്വം കൂടിയാണ്.

ജയറാം, കുഞ്ചാക്കോ ബോബൻ നായകനായ ആദ്യ ചിത്രം പഞ്ചവര്ണതത്ത തന്നെ വലിയ വിജയം നേടുകയും ഇപ്പോഴിതാ പണ്ട് ജൂനിയർ ആർട്ടിസ്റ്റ് ആയി കാലെടുത്തു വച്ച സിനിമയിലെ അതേ നായകൻ മമ്മൂട്ടി എന്ന മഹാനടനെ നായകനാക്കി അടുത്ത സിനിമ ചെയ്യുകയുമാണ് പിഷാരടി.
ഉയർച്ചകളും താഴ്ചകളും നിറഞ്ഞ വലിയ യാത്രയിലെ പുതിയ ഒരു അധ്യായമാണ് ഇനി റിലീസ് ആവാനിരിക്കുന്ന ഗാനഗന്ധർവൻ. അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണി ഇനി ഗന്ധർവൻ ആണ്. സെപ്റ്റംബർ 27ന് ആണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments