തരംഗം എന്ന സിനിമക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ഒബ്ലിവിയോൺ ന്റെ പോസ്റ്റർ പുറത്തിറങ്ങി. ഡോമിനിക് അരുൺ സംവിധാനം നിർവഹിക്കുന്ന ഈ സംഗീത വീഡിയോയുടെ രചന തരംഗം, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതയായ ശാന്തി ബാലചന്ദ്രനാണ് ഒരുക്കിയിരിക്കുന്നത്. അശ്വിൻ രഞ്ജു സംഗീതം നിർവഹിക്കുന്ന ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കരാണ്. മനു മഞ്ജിതാണ് വരികൾ. നിമിഷ് രവി ചായാഗ്രഹണം നിർവഹിക്കുന്ന ഒബ്ലിവ്യണിൽ സിഥാർഥ് വർമ, ലക്ഷ്മി മരിക്കാർ, കാർത്തിക നായർ തുടങ്ങിയവർ വേഷമിടുന്നു. ജൂൺ 11ന് മനോരമ മ്യൂസിക്കിലൂടെ Oblivion റിലീസ് ചെയ്യും.




