9 (nine) ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ കൗതുകവും ചിരിയുമുണർന്നു..!

നടൻ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിൽ ഉള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ‘9’ (nine) മൂവിയുടെ ലൊക്കേഷൻ ചിത്രങ്ങൾ കൗതുകവും ചിരിയുമുണർത്തുകയാണ്. ദിവസേന വരുന്ന ലൊക്കേഷൻ ചിത്രങ്ങൾ സിനിമക്കായുള്ള കാത്തിരിപ്പ് കൂട്ടുകയാണ്.

അത്തരത്തിൽ ഒന്നാണ് ഇന്ന് സുപ്രിയ മേനോൻ പോസ്റ്റ് ചെയ്ത ഫോട്ടോ. ചിത്രത്തിലെ നായകൻ കൂടിയായ പൃഥ്വി ലൈൻ പ്രൊഡ്യൂസർക്കൊപ്പം സംസാരിച്ചു നിൽക്കുകയും തൊട്ടടിയിൽ ലൈറ്റ് ബ്ലോക്ക് ചെയ്യുന്ന ഫില്ലിൽ കിടന്നുറങ്ങുന്ന സിനിമറ്റൊഗ്രാഫർ അഭിനന്ദൻ രാമനുജവും ആണ് ഫോട്ടോയിൽ ഉള്ളത്. ഒരുപാട് ചിരിയുണർത്തുന്ന അഭിപ്രായങ്ങളാണ് പോസ്റ്റിനു താഴെ ഉള്ളത്.

100 ഡേയ്സ് ഓഫ് ലൗ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’ (nine)

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments