അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് വേണ്ടി സിനിമയിലെ താരങ്ങൾ വലിയ അധ്വാനം തന്നെ ചെയ്തിട്ടുണ്ട് എന്നു സംവിധായകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ആ കൂട്ടത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഗൗരി നന്ദ ശരീരഭാരം കുറച്ചതും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. ചിത്രത്തിലെ ആദിവാസി സ്ത്രീയുടെ ഉറച്ച ശരീരത്തിന് വേണ്ടി വലിയ രീതിയിൽ തന്നെ ബുദ്ധിമുട്ടേറിയ ഭക്ഷണ ക്രമീകരണത്തിലൂടെ നടി പെട്ടെന്ന് തന്നെ ശരീരഭാരം കുറച്ചിരുന്നു. സിനിമ തുടങ്ങുമ്പോൾ അത്യാവശ്യം വണ്ണം ഉണ്ടായിരുന്ന ഗൗരി കഥാപാത്രത്തിന് വേണ്ടി ചോറും മറ്റും പൂർണ്ണമായും ഉപേക്ഷിച്ചാണ് തടി കുറച്ച് സിനിമയിൽ നമ്മൾ കാണുന്ന കണ്ണമ്മയായി എത്തിയത്. അത് കൊണ്ട് തന്നെ ചെയ്ത കഥാപാത്രത്തിലും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ അഭിപ്രായങ്ങളിലും നടി സംതൃപ്തയാണ്.
Subscribe
Login
0 Comments