വിവാഹിതയാകാന്‍ തീരുമാനിച്ചതോടെ കരിയര്‍ അവസാനിച്ചെന്ന് കരുതിയവരുണ്ട്; ജെനീലിയ പറയുന്നു

ബോളിവുഡിനും, തെന്നിന്ത്യന്‍ സിനിമയ്ക്കും ഒരു പോലെ പ്രിയപ്പെട്ട നായികയാണ് ജെനീലിയ. വര്‍ഷങ്ങളായി സിനിമയിലെത്തിയിട്ടെങ്കിലും കുട്ടിത്തം നിറഞ്ഞ മുഖവും നിഷ്‌കളങ്കമായ ചിരിയും ഇന്നും അതേപടി നിലനിര്‍ത്തുകയാണ് താരം. ബോളിവുഡ് താരം റിതേ്ഷ് ദേശ്മുഖുമായുള്ള വിവിാഹത്തോടെ സിമിയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും പൂര്‍ണമായും വിട്ടുനില്‍ക്കാനായില്ല ഈ ക്യൂട്ട് സുന്ദരിക്ക്.

ഇപ്പോഴിതാ വിവാഹവും കരിയറും ഒരുമിച്ചു പോകുന്നതിനക്കുറിച്ച് പറയുകയാണ് ജെനീലിയ. താന്‍ വിവാഹിതയാകുന്നു എന്നു പറഞ്ഞതോടെ കരിയര്‍ അവസാനിക്കുന്നുവെന്നായിരുന്നു പലരുചേയും പ്രതികരണം എന്ന് താരം പറയുന്നു.വിവാഹശേഷം കുടുംബത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കാനേ തീരുമാനിച്ചിരുന്നുള്ളു.കുട്ടികള്‍ക്കും സമയം കൊടുക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ അതിനായി സിനിമ വിടാനൊരുക്കമല്ല. മുമ്പ് വിശ്രമമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് തീരുമാനം.അത് തന്നിലെ വ്യക്തിയേയും നടിയേയും വളരാന്‍ സഹായിക്കുമെന്നാണ് താരത്തിന്റെ വിലയിരുത്തല്‍